Newsperseconds.com

മാടവനയിലെ അപകടത്തിന് പിന്നാലെ ‘കല്ലട’ ബസ് വീണ്ടും അപകടത്തില്‍ പെട്ടു; ചെക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന പിക് അപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Capture

കൊച്ചി: കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ വെച്ച് മലയാളിയുടെ പിക് അപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ച് കല്ലട ബസ്. ചെക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തെ കല്ലട ബസ്സ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊച്ചി മാടവനയിലെ അപകടത്തിന് പിന്നാലെയാണ് കല്ലട ബസ് വീണ്ടും അപകടത്തില്‍ പെട്ടത്. പിക്ക് അപ്പ് വാനിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ വാഹനത്തെയാണ് കല്ലട ബസ് ഇടിച്ചുതെറിപ്പിച്ചത്. ചെക്ക്പോസ്റ്റില്‍ കാത്തുനില്‍ക്കവെ അപകടകരമായി ഓടിച്ചെത്തിയ കല്ലട ബസ് ശക്തമായി പിക്ക് അപ്പ് വാനിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും തലനാരിഴയ്ക്കാണ് തങ്ങളുടെ ജീവനക്കാര്‍ രക്ഷപ്പെട്ടതെന്നും വാഹനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. നിലവില്‍ രണ്ട് വാഹനങ്ങളും ഗുണ്ടല്‍പേട്ട് പൊലീസ് സ്റ്റേഷനിലാണ്. സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തെ ബസ് വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

Share this Article

Leave a Comment