Newsperseconds.com

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ജൂലൈ 11 ന് സമ്മേളനം അവസാനിക്കും

Capture

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ജൂലൈ 11 ന് സമ്മേളനം അവസാനിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച് തീരുമാനം. ജൂലൈ 25 വരെ സഭ സമ്മേളിക്കാനായിരുന്നു തീരുമാനം. നടപടിക്രമങ്ങള്‍ ജൂലൈ 11 നുള്ളില്‍ തന്നെ തീരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ജൂണ്‍ 10നാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. സഭാ സമ്മേളനത്തിനിടയില്‍ പ്രഖ്യാപനം വന്നാലും സമ്മേളനം വെട്ടിച്ചുരുക്കേണ്ടി വരും.

 

Share this Article

Leave a Comment