നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. സിദ്ദീഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് അന്തരിച്ച റാഷിന്‍. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പടമുകള്‍ പള്ളിയില്‍ ഇന്ന് നാലു മണിക്കാണ് ഖബറടക്കം. ഫര്‍ഹീന്‍, ഷഹീന്‍ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്. സാപ്പി എന്ന വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങള്‍ സിദ്ദീഖ് സോഷ്യല്‍മീഡിയയില്‍ സ്ഥിരമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.
സാപ്പിയുടെ കഴിഞ്ഞ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദീഖ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തിലെ ചടങ്ങുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു സാപ്പി. മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ സ്‌പെഷ്യല്‍ ചൈല്‍ഡ് എന്നായിരുന്നു സിദ്ധീഖ് വിശേഷിപ്പിച്ചിരുന്നുത്. സിദ്ധീഖിന്റെ മകന്‍ ഷഹീന്റെ എന്‍ഗേജ്‌മെന്റ് വീഡിയോകളിലെല്ലാം സാപ്പി നിറ സാന്നിദ്ധ്യമായിരുന്നു.