Newsperseconds.com

എട്ടിന്റെ പണി കൊടുത്ത് ‘ബ്രീത്ത് അനലൈസര്‍’; കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ വനിതാ ജീവനക്കാരടക്കം എല്ലാവരും ഫിറ്റ്; സംഭവത്തില്‍ ഉത്തരം മുട്ടി പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍

Capture

കോതമംഗലം: കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ നടത്തിയ പരിശോധനയില്‍ പണിനല്‍കി ബ്രീത്ത് അനലൈസര്‍. ബസ് ജീവനക്കാര്‍ മുതല്‍ പരിശോധനയ്ക്കെത്തിയ സംഘം വരെ ഫിറ്റ് ആണെന്നാണ് അനലൈസര്‍ കാണിച്ചത്. ശ്വാസവായുവിലെ ആല്‍ക്കഹോള്‍ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണമാണ് ബ്രീത്ത് അനലൈസര്‍. ഇന്ന് രാവിലെയാണ്
കോതമംഗലം ഡിപ്പോയില്‍ ബ്രീത്ത് അനലൈസര്‍ മിഷീനുമായി ഇന്‍സ്‌പെക്ടര്‍ രവി, ഇന്‍സ്‌പെക്ടര്‍ സാംസണ്‍,എന്നിവര്‍ എത്തിയത്.

സര്‍വീസ് പോകാന്‍ വന്ന ജീവനക്കാരെ ഉദ്യോഗസ്ഥര്‍ ചെക്ക്‌ചെയ്തു. പാലക്കാട് സര്‍വീസ് പോകാന്‍ വന്ന കണ്ടക്ടര്‍ പി.വി ബിജുവിനെ ബ്രീത്ത് അനലൈസറില്‍ ഊതിച്ചപ്പോള്‍ 39% കാണിക്കുകയും, മദ്യം കഴിക്കാത്ത ബിജു ഇതിനെ എതിര്‍ക്കുകയും ചെയ്തു. വന്ന ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ഷാജു സെബാസ്റ്റ്യനെ ഊതിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഡ്രൈവറുടെ വാദം ശരിയാണോ എന്നറിയാന്‍ പരിശോധന സംഘത്തിലെ ഉദ്യോഗസ്ഥര്‍ അനലൈസറില്‍ ഊതി. അപ്പോഴും ഫലം പോസിറ്റീവ്. സ്റ്റേഷന്‍ മാസ്റ്റര്‍ ഷാജു സെബാസ്റ്റ്യന്‍ ഊതിയപ്പോള്‍ 40 ശതമാനം ,അപ്പോഴും ഫലം പോസിറ്റീവ്. സ്വീപ്പര്‍ റഷീദയെകൊണ്ട് ഊതിച്ചപ്പോള്‍ 48 ശതമാനം. സ്റ്റോര്‍ ജീവനക്കാരിയായ അമ്പിളി ഊതിയപ്പോള്‍ 40%.

ഇതോടെ പരിശോധന ഉദ്യോഗസ്ഥര്‍ മെഷീന്‍ തകരാറില്‍ എന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇത് സംബന്ധിച്ച് പരിശോധന സംഘത്തിന്റെ മേധാവി മേലധികാരികള്‍ റിപ്പോര്‍ട്ട് കൈമാറി. പിന്നാലെ സ്റ്റേഷന്‍ മാസ്റ്ററും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. ബ്രത്തലൈസറിന്റെ തകരാര്‍ ആണ് പണിതന്നതെന്നാണ് നിഗമനം. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കോതമംഗലം ഡിപ്പോ അധികൃതര്‍ അറിയിച്ചു.

 

 

Share this Article

Leave a Comment