Newsperseconds.com

സുരേഷ് ഗോപിക്കെതിരെ അശ്ലീല വീഡിയോ പ്രചാരണം നടത്തി; ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Gopi Vi

തൃശൂര്‍: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്കെതിരെ അശ്ലീല വീഡിയോ പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. സുരേഷ് ഗോപിയും ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെആര്‍ ഹരിയും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.

ഇതിനെതിരെ ഹരി ചേര്‍പ്പ് പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് ശ്യാം അറസ്റ്റിലാവുന്നത്. സുരേഷ് ഗോപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പീച്ചിയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുന്നതിനു തൊട്ടുമുമ്പ് ബിജെപി ജില്ലാ ജനറല്‍ സെകട്ടറിയുമായി സംസാരിച്ചിരുന്നു. ഇതിന്റെ വിഡിയോ അശ്ലീലമായി എഡിറ്റ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.

Share this Article

Leave a Comment