Newsperseconds.com

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി; തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തുമരവിപ്പിക്കല്‍

Cpm

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുളള പൊറത്തുശേരി പാര്‍ട്ടി കമ്മിറ്റി ഓഫീസിന്റെ സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമടക്കമാണ് ഇഡി കണ്ടുകെട്ടിയത്. സിപിഎമ്മിനെക്കൂടി പ്രതി ചേര്‍ത്താണ് ഇഡി അന്വേഷണ സംഘം സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയില്‍ നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോര്‍ത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറഞ്ഞിരുന്നു. ഇഡി പിടിച്ചെടുത്ത രേഖകള്‍ വിട്ടു കിട്ടാന്‍ ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലായിരുന്നു വിശദീകരണം. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തുമരവിപ്പിക്കലാണ് ഇഡി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. കണ്ടുകെട്ടിയതില്‍ അധികവും ബാങ്കില്‍ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ്. സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന അറുപത് ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനേക്കൂടി പ്രതി സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ഇഡിയുടെ നിര്‍ണ്ണായക നടപടി.

Share this Article

Leave a Comment