വര്‍ഷങ്ങളായി അമ്മ തന്റെ കാരുണ്യതിരേകത്താല്‍ മക്കള്‍ക്ക് ദര്‍ശനവും സാന്ത്വനസ്പര്ശവും നല്‍കാനായി എങ്ങും യാത്ര ചെയ്തെത്തിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ഷവും അമ്മ വിദേശപര്യടനം നടത്താറുണ്ട്. ഈ വര്‍ഷത്തെ യുഎസ് യാത്ര നാളെ മുതല്‍ ആരംഭിക്കുകയാണ്. യാത്രയിലുടനീളം വിവിധ സ്ഥലങ്ങളിലായി ദര്‍ശനമുണ്ടാകും. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലെ പ്രധാനസ്ഥലങ്ങളെല്ലാം അമ്മ സന്ദര്‍ശിച്ചിട്ടുണ്ട്. മദ്ധ്യേഷ്യന്‍ രാജ്യങ്ങളും, പൂര്‍വേഷ്യന്‍ രാജ്യങ്ങളും സിംഗപ്പൂര്‍ മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമെല്ലാം അമ്മയുടെ പാദസ്പര്ശത്താല് പവിത്രമായ സ്ഥലങ്ങളാണ്. തദ്ദേശിയരും നാനാ ദേശക്കാരുമായ ജനലക്ഷങ്ങള്‍ ഓരോ സ്ഥലത്തും അമ്മയുടെ ദര്‍ശന സ്പര്‍ശന ഭാഷണാനുഗ്രഹങ്ങള് നേടി ധന്യരാകുന്നു.

അമ്മയുടെ ആശ്വാസകരമായ ആലിംഗനവും ആശ്വാസം പകരുന്നതിനുള്ള അതുല്യമായ വഴിയും അനുഭവിക്കാന്‍ പലരും അമ്മയുടെ ദര്‍ശനം തേടുന്നു. ചിലര്‍ അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാല്‍ ആകര്‍ഷിക്കപ്പെടുന്നു. മാതാ അമൃതാനന്ദമയിയുടെ യുഎസ് യാത്രയുടെ വിശദ വിവരങ്ങള്‍ ഇങ്ങനെയാണ്.

ജൂലൈ 4 മുതല്‍ 5 വരെ സെറ്റ്ല്, വാഷിങ്ടണില്‍ ഹയാത്ത് റീജന്‍സി ബെല്ലെവ്യൂ ഹോട്ടലില്‍ രണ്ട് ദിവസം നീണ്ട് നില്ക്കുന്ന പരിപാടിയാണ് നടക്കുക. ജൂലൈ 7 മുതല്‍ 11 വരെ ഓക്ക്ലാന്‍ഡ് മാരിയറ്റ് സിറ്റി സെന്ററില്‍ വെച്ച് അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന പരിപാടിയില്‍ അമ്മയുടെ പ്രഭാഷണവും റിട്രീറ്റും ഉണ്ടായിരിക്കും. ജൂലൈ 13 മുതല്‍ 16 വരെ ലോസ് ആഞ്ചല്‍ കാലിഫോര്‍ണിയയിലെ ഹയാത്ത് റീജന്‍സി ഇര്വിന് ഹോട്ടലിലായിരിക്കും അമ്മയെത്തുന്നത്. ജൂലൈ 19 മുതല്‍ 22 വരെ ന്യൂ മെക്സിക്കോയില്‍ ഓള്‍ഡ് ടൗണിലെ ഹോട്ടല്‍ ആല്ബുകെര്കില് അമ്മയുടെ പബ്ലിക്ക് പ്രോഗ്രാം നടക്കും. ജൂലൈ 25 മുതല്‍ 29 വരെ വാഷിങ്ടണില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ ആയിരിക്കും. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 2 വരെ ബോസ്റ്റണില്‍ വെസ്റ്റേണ്‍ റോയല്ഡ പ്ലാസ ഹോട്ടല്‍. ആഗസ്റ്റ് അഞ്ച് മുതല്‍ 7 വരെ ന്യൂയോര്‍ക്കിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലും ആഗസ്റ്റ് 9 മുതല്‍ 11 വരെ ചിക്കാഗോയിലെ എംഎ സെന്ററിലും അമ്മയെത്തും. 39 ദിവസം നീണ്ടു നില്ക്കുന്ന പുണ്യമായ യാത്രക്കാണ് അമ്മയൊരുങ്ങുന്നത്.