Newsperseconds.com

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടിപ്പര്‍ ലോറി അശ്രദ്ധമായി പിന്നോട്ടെടുത്ത് അപകടമുണ്ടാക്കിയ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Capture

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറി അശ്രദ്ധമായി പിന്നോട്ടെടുത്ത് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവര്‍ ആന്റണി തോമസിന്റെ ലൈസന്‍സാണ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. മറ്റു റോഡ് ഉപഭോക്താക്കാളുടെ സുരക്ഷ ഉറപ്പാക്കാതെ വാഹനം പുറകോട്ട് ഓടിച്ചതിനാണ് നടപടി.

കഴിഞ്ഞ ദിവസമാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അലക്ഷ്യമായി ലോറി പിന്നോട്ട് എടുത്ത് തൊണ്ടുപിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം നിരക്കി നീക്കുകയായിരുന്നു. ടോള്‍ ഗേറ്റിന് മുന്നിലെത്തിയ ടോറസ് ലോറിയുടെ ഫാസ്റ്റ് ടാഗില്‍ മതിയായ ബാലന്‍സ് ഉണ്ടായിരുന്നില്ല. വരി ഒഴിവാക്കി വണ്ടി ഒഴിച്ചിടുന്നതിനായി ലോറി പിന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. ബാക്കിയുള്ള വാഹനക്കാര്‍ ഹോണ്‍ അടിച്ചിട്ടും നിലവിളിച്ചിട്ടുമൊന്നും ഡ്രൈവര്‍ ശ്രദ്ധിച്ചില്ല. തലനാരിഴക്കാണ് വലിയൊരു അപകടം ഒഴിവായത്.

Share this Article

Leave a Comment