Newsperseconds.com

നടി അമലപോള്‍ വിവാഹിതയായി; ലാവെന്‍ഡര്‍ തീമില്‍ സുന്ദരിയായി അമലയും ജഗതും

Capture

കൊച്ചി:നടി അമലപോള്‍ വിവാഹിതയായി. കാമുകന്‍ ജഗത് ദേശായിയുമായാണ് അമല പോള്‍ വിവാഹിതയായയ്. ഗുജറാത്തി സ്വദേശിയും സംരംഭകനും കണ്‍സള്‍ട്ടന്റുമാണ് ജഗത്. കൊച്ചിയില്‍ ലാവെന്‍ഡര്‍ തീമില്‍ ഗംഭീരമായ വിവാഹമാണ് ഇരുവരും നടത്തിയത്. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയമായ വേഷം അമലപോള്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷമാദ്യം അജയ് ദേവ്ഗണിന്റെ ഭോല എന്ന ചിത്രത്തിലൂടെയാണ് അവര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. വിവാഹശേഷം അമലയും ജഗതും വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു. ലാവന്‍ഡര്‍ കളര്‍ തീമിലുള്ള വസ്ത്രങ്ങളായിരുന്നു വിവാഹത്തിന് ഇരുവരും അണിഞ്ഞത്. കൊച്ചിയില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്.

Share this Article

Leave a Comment