Newsperseconds.com

എലത്തൂരില്‍ സ്വകാര്യ ബസ് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് അപകടം; സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

Capture

കോഴിക്കോട്: എലത്തൂരില്‍ സ്വകാര്യ ബസ് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പര്‍ ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് അടക്കമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

വടകരയില്‍ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗമാണ് അപകടത്തിനിടയാക്കിയത്. മഴ പെയ്യുന്നതിനാല്‍ റോഡിലെ തെന്നലും കാരണമായി. രാവിലെയായതിനാല്‍ പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളുമുണ്ട്. രണ്ട് അഗ്‌നിരക്ഷാ സേന യൂനിറ്റുകളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെുണ്ട്. പൊലീസും സ്ഥലത്തുണ്ട്.

Share this Article

Leave a Comment