പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജിനും വെള്ളത്തിനും വില കൂടിയതിനു പിന്നാലെ ഭക്ഷ്യസാധനങ്ങള്‍ക്കും വില കൂടുന്നു. മലയാളികളുടെ ഇഷ്ടവിഭവമായ ദോശ, ഇഡ്ഡലി മാവിനാണ് വില കൂടുന്നത്. ഒരു കിലോ മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് കാരണം.
35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്റെ വില ഇന്നു മുതല്‍ അഞ്ചു രൂപ വര്‍ധിക്കും. അരിക്കും ഉഴുന്നിനും വില കൂടിയതോടെയാണ് മാവിനും വിലകൂട്ടാന്‍ നിര്‍മാതാക്കാള്‍ നിര്‍ബന്ധിതരായത്. മാവുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിക്ക് ആറു മാസത്തിനിടെ പത്തു രൂപയുടെ വര്‍ധനയാണുണ്ടായത്. കിലോയ്ക്ക് 90 രൂപയ്ക്ക് കിട്ടിയിരുന്ന ഉഴുന്നിന്റെ വില 150 ലുമെത്തി. അവശ്യസാധനങ്ങള്‍ക്കും മറ്റും വില കൂടിയതോടെ ജനജീവിതം ദുസ്സഹമാവുകയാണ്.