Newsperseconds.com

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് ഒരാള്‍ മരിച്ചു; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നു ദിവസമായി സംസ്ഥാനത്ത് പല ജില്ലകളിലും മഴ വ്യാപകമായി പെയ്തു കൊണ്ടിരിക്കുകയാണ്. അതേ സമയം, ഇടുക്കി ചേരിയാറില്‍ കനത്ത മഴയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു ഒരാള്‍ മരിച്ചു. ചേരിയാര്‍ സ്വദേശി റോയ് ആണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ശാന്തന്‍പാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുള്‍പ്പൊട്ടലുണ്ടായി.

Share this Article

Leave a Comment