Newsperseconds.com

ആലുവ ബൈപ്പാസ് മേല്‍പാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

Capture

കൊച്ചി: എറണാകുളം-ആലുവ ബൈപ്പാസ് മേല്‍പാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ എറണാകുളം ദിശയിലേക്കുള്ള സമാന്തര ദിശയിലേക്കാണ് പതിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.

കെഎസ്ഇബി വിതരണ ബോക്സ്, മെട്രോ നടപ്പാതയിലെ ഇരിപ്പിടം, മരം എന്നിവ തകര്‍ത്താണ് കാര്‍ റോഡിലേക്ക് വീണത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Share this Article

Leave a Comment