Newsperseconds.com

കാലിത്തൊഴുത്തിനെക്കാള്‍ മെച്ചപ്പെട്ട സ്‌കൂളുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ കണ്ടിട്ടില്ല; കേരളത്തിലെ വിദ്യാലയങ്ങളുടെ സൗകര്യങ്ങളും മികവും അഭിനന്ദാര്‍ഹം; സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍

Capture

കൊച്ചി: കേരളത്തിലെ വിദ്യാലയങ്ങളുടെ സൗകര്യങ്ങളും മികവും അഭിനന്ദാര്‍ഹമാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിന്റെ സ്‌കൂളുകളുടെ മികവ് ഒരിടത്തും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഞാന്‍ 1013 വര്‍ഷക്കാലം ആന്ധ്രയിലും തെലങ്കാനയിലും ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലെ ഒരു സ്‌കൂളുപോലും ഈ സംസ്ഥാനങ്ങളില്‍ കണ്ടിട്ടില്ല. അയല്‍ സംസ്ഥാനമായ ഒഡീഷയില്‍ പോയിട്ടുണ്ട്. അവിടെ പട്ടിണി അങ്ങനെ തന്നെ ദൃശ്യമാണ്. ഇന്നും ഓല കെട്ടി കുടിലുകളില്‍ താമസിക്കുന്നവരാണ് അവിടെയുള്ളത്. ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നിരീക്ഷകനായി പോയിട്ടുണ്ട്. ഇവിടങ്ങളിലൊന്നും കാലിത്തൊഴുത്തിനെക്കാള്‍ മെച്ചപ്പെട്ട സ്‌കൂളുകള്‍ കണ്ടിട്ടില്ല എന്നത് സത്യമാണ്. അവിടെ പഠിക്കുന്നവര്‍ക്ക് 10ാം ക്ലാസ് പാസാകാന്‍ പറ്റുമോ എന്നുപോലും എനിക്കറിയില്ല. രണ്ടോ മൂന്നോ വൃത്തികെട്ട മുറികളാണ് സ്‌കൂളെന്ന് പറയുന്നത്. കേരളത്തില്‍ ജനിച്ചത് നമ്മുടെയൊക്കെ ഭാഗ്യമാണെന്ന് അപ്പോള്‍ ഞാനോര്‍ക്കാറുണ്ട്. ഇവിടെ നമുക്ക് ശക്തമായ ഒരു സര്‍ക്കാര്‍ പിന്തുണാ സംവിധാനമുണ്ട്’. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലോ അല്ലെങ്കില്‍ ഏതു മേഖല എടുത്താലും അതുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

Share this Article

Leave a Comment