Newsperseconds.com

യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു

Capture

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തില്‍ നിന്ന് കിട്ടിയത്. ഇതേ തുടര്‍ന്ന് ക്ഷേത്രം താത്കാലികമായി അടച്ചു. അമ്പലപ്പുഴ സ്വദേശി മുകേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞു. ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു.

ഇനി ക്ഷേത്രക്കുളം വറ്റിച്ച്, പരിഹാര ക്രിയകള്‍ നടത്തിയ ശേഷം മാത്രമേ ക്ഷേത്രം തുറക്കൂവെന്നാണ് ഭരണസമിതിയുടെ അറിയിപ്പ്. ക്ഷേത്രക്കുളത്തിന്റെ കല്‍പ്പടവില്‍ നിന്ന് യുവാവിന്റെ ചെരുപ്പ് കണ്ടെടുത്തതോടെ കുളത്തില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തി. മുകേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Share this Article

Leave a Comment