Newsperseconds.com

ആവേശം സിനിമ മോഡലില്‍ തേക്കിന്‍കാട് മൈതാനത്ത് ഗുണ്ടാനേതാവിന്റെ പിറന്നാള്‍ പാര്‍ട്ടി; 32 പേര്‍ പിടിയില്‍

Capture

തൃശൂര്‍: ആവേശം സിനിമ മോഡലില്‍ തേക്കിന്‍കാട് മൈതാനത്ത് ഗുണ്ടാനേതാവിന്റെ പിറന്നാള്‍ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ 32 പേര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത 16 പേരുള്‍പ്പെടെയാണ് അറസ്റ്റിലായത്. ഇവരെ താക്കീത് ചെയ്തു രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഉള്‍പ്പെടെ ബാക്കി 16 പേര്‍ക്കെതിരെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി.

പാര്‍ട്ടി തുടങ്ങുന്നതിന് മുന്‍പേ പൊലീസെത്തിയതോടെ ഗുണ്ടാത്തലവന്‍ മൈതാനത്ത് എത്താതെ മുങ്ങി. ഞായറാഴ്ച ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീല്‍ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം.

Share this Article

Leave a Comment