Newsperseconds.com

ഡോ. വന്ദനദാസിന്റെ ക്ലിനിക്ക് എന്ന സ്വപ്‌നം പൂവണിയുന്നു; മകളുടെ വിവാഹത്തിനായി കരുതി വച്ചിരുന്ന പണം നിര്‍മ്മാണചെലവുകള്‍ക്ക് എടുക്കുമെന്ന് മാതാപിതാക്കള്‍

Capture

ആലപ്പുഴ: പാവപ്പെട്ട ആളുകള്‍ക്കായി ക്ലിനിക്ക് നിര്‍മിക്കണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം സഫലമാകാന്‍ പോകുന്നു. വന്ദനയുടെ പേരില്‍ മാതാപിതാക്കളായ കെ.ജി മോഹന്‍ദാസും ടി. വസന്തകുമാരിയും ചേര്‍ന്നാണ് ക്ലിനിക് നിര്‍മ്മിക്കുന്നത്. തൃക്കുന്നപ്പുഴയില്‍ സാധാരണക്കാര്‍ക്കായി ക്ലിനിക്ക് നിര്‍മിക്കണമെന്നത് വന്ദനയുടെ വലിയൊരു സ്വപ്‌നമായിരുന്നു. വന്ദനയുടെ വിവാഹച്ചെലവുകള്‍ക്കായി മാതാപിതാക്കള്‍ കരുതി വച്ചിരുന്ന പണമുപയോഗിച്ചാണ് ഇവിടെ ക്ലിനിക് പണിയുന്നത്.

തൃക്കുന്നപ്പുഴയില്‍ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക് നിര്‍മ്മിക്കുന്നത്. ഡോ. വന്ദന ദാസ് മെമ്മോറിയല്‍ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവര്‍ത്തിക്കുക. ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടില്‍ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാന്‍ ഡോ. വന്ദനയ്ക്കു താല്‍പര്യമുണ്ടായിരുന്നെന്ന് അമ്മ വസന്തകുമാരി പറഞ്ഞു.

ഇവിടുത്തെ നാട്ടുകാര്‍ക്കായി ക്ലിനിക് പണിയണമെന്നും വന്ദന മാതാപിതാക്കളോട് ആഗ്രഹം പറഞ്ഞിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും സൗജന്യ സേവനം നടത്താനും വന്ദനയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ചിങ്ങ മാസത്തില്‍ ക്ലിനിക് ഉദ്ഘാടനം ചെയ്യാനാണു ശ്രമം. കെട്ടിടത്തിന്റെ നിര്‍മാണം 70 ശതമാനത്തോളം പൂര്‍ത്തിയായി. മുന്‍പുണ്ടായിരുന്നൊരു കെട്ടിടം പുതിക്കിപണിതാണ് ക്ലിനിക്ക് നിര്‍മ്മിക്കുന്നത്.

Share this Article

Leave a Comment