Newsperseconds.com

വിജ്ഞാന പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്ററും സിപിഎം നേതാവുമായ ബീനാ ഗോവിന്ദ് അന്തരിച്ചു

Capture

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്ററും സിപിഎം നേതാവുമായ ഇലന്തൂര്‍ ഇടപ്പരിയാരം ആനന്ദഭവനില്‍ ബീനാ ഗോവിന്ദ് അന്തരിച്ചു. 56 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

നോളജ് ഇക്കോണമി മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തി ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുമ്പോള്‍ ബീനാ ഗോവിന്ദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ തേടിയ ശേഷം മുറിയില്‍ വച്ച് നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹിതയാവുകയായിരുന്നു. സഹപ്രവര്‍ത്തകരെത്തി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിപിഎം ഇടപ്പരിയാരം ബ്രാഞ്ചംഗമാണ് ബീന. മെഴുവേലി പഞ്ചായത്തിലെ ‘ഒരുമ’ ഭവന പുനരുദ്ധാരണ പദ്ധതി, വരട്ടാര്‍ പുനരുജ്ജീവനം തുടങ്ങിയ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ബീനയുടെ പങ്ക് ശ്രദ്ധേയമാണ്. തിരുമൂലപുരം എസ് എന്‍ വി സംസ്‌കൃത സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. അന്നു മുതലാണ് ബീനാ ഗോവിന്ദ് എസ്എഫ്ഐ സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Share this Article

Leave a Comment