തൃശൂര്‍: വടക്കാഞ്ചേരിയില്‍ വാഹനാപകടത്തില്‍ കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. എങ്കക്കാട് ചക്കുചാത്തുപറമ്പില്‍ വീട്ടില്‍ രാമചന്ദ്രന്‍ (54) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഓട്ടോയുടെ ഡ്രൈവര്‍ ആണ് രാമചന്ദ്രന്‍. വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവും ഓട്ടോ ഡ്രൈവേഴ്‌സ് ഓണേഴ്‌സ് സംഘം പ്രസിഡന്റുമാണ് രാമചന്ദ്രന്‍. കാറും ജീപ്പും ഓട്ടോയും മിനി ബസും കൂട്ടിയിടിച്ചാണ് അപകടം.
വടക്കാഞ്ചേരിയില്‍ വാഹനാപകടത്തില്‍ കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം
- Related News
- Latest News