Newsperseconds.com

സര്‍വകലാശാല വിസി നിയമനത്തില്‍ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു; സാങ്കേതിക സര്‍വകലാശാലയില്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു

Capture

തിരുവനന്തപുരം: സര്‍വകലാശാല വിസി നിയമനത്തില്‍ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു. ഗവര്‍ണറെ മറികടന്ന് സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് കമ്മിറ്റി രൂപീകരണം. ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച സര്‍വകലാശാല ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പുതിയ കമ്മിറ്റി. അഞ്ചംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

കെടിയു അടക്കം സംസ്ഥാനത്തെ ആറ് സര്‍വകലാശാലകളില്‍ സെനറ്റ് നോമിനികളില്ലാതെ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. സെനറ്റ് പ്രതിനിധിയെ ഒഴിവാക്കിക്കൊണ്ടായിരുന്നു കമ്മിറ്റി രൂപീകരണം. ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാരും തീരുമാനിച്ചു. ഇതിനിടെയാണ് സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ പുതിയ സര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. കെടിയുവില്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇന്നലെ ഉത്തരവിറക്കി.

Share this Article

Leave a Comment