Newsperseconds.com

ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

Capture

ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ നാളെ രാവിലെ11.30ന് സെക്രട്ടേറിയറ്റ് ഉദ്യാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മണ്‍ചട്ടിയിലും നിലത്തുമായി13വിവിധ ഇനങ്ങളിലുള്ള പച്ചക്കറികള്‍ സെക്രട്ടേറിയറ്റ് അങ്കണത്തിലെ കൃഷിക്ക് വേണ്ടി ഉപയോഗിക്കും. ഓണത്തിന് വിളവെടുപ്പ് ഉദ്ദേശിച്ച് ഓറഞ്ച് /മഞ്ഞ നിറത്തിലുള്ള1200ഹൈബ്രിഡ് ജമന്തി തൈകളും സെക്രട്ടറിയേറ്റ് അങ്കണത്തില്‍ നടാന്‍ തീരുമാനിച്ചിട്ടുണ്ട്.

560ചെടിച്ചട്ടികളില്‍ വഴുതന,കത്തിരി,മുളക്,തക്കാളി,വെണ്ട എന്നീ ഇനങ്ങളുടെ ഹൈബ്രിഡ് തൈകള്‍ നടും. ചീര,മത്തന്‍,നിത്യവഴുതന,പടവലം,വെള്ളരി,സാലഡ് വെള്ളരി,പയര്‍,പാവല്‍ എന്നീ പച്ചക്കറികള്‍ നിലത്തും നട്ട് പരിപാലിക്കും. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളിലൂടെയും വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്യും.

Share this Article

Leave a Comment