തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. തമിഴ്‌നാടിന്റെ സമീപ പ്രദേശത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ വരും ദിവസങ്ങളില്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശമുണ്ട്.
ചക്രവാതച്ചുഴി പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തിപ്രാപിച്ചു മധ്യ കിഴക്കന്‍ അറബികടലിനു മുകളില്‍ നവംബര്‍ 8നു ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.
കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്നാണ് അറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.