Newsperseconds.com

തിരുവനന്തപുരം പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; ഉടമക്ക് ഗുരുതര പരിക്ക്

Factory Explosion

തിരുവനന്തപുരം: നന്ദിയോട് ശ്രീമുരുക പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമക്ക് ഗുരുതരമായി പരിക്കേറ്റു. ഉടമ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറി നടന്ന സമയത്ത് ഇയാള്‍ മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. രാവിലെ പത്തരയോടെ ഉഗ്രസ്ഫോടന ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. അതിനുശേഷമാണ് അകത്തുണ്ടായിരുന്ന ഉടമയെ പുറത്തെത്തിച്ചത്.

Share this Article

Leave a Comment