കൊല്ലം: ചടയമംഗലത്ത് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മുളകുസ്‌പ്രേ പ്രയോഗിച്ച് മോഷണം നടത്താന്‍ ശ്രമം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതം. ചടയമംഗലം പോരേടം റോഡിലുള്ള ശ്രീലക്ഷ്മി ജ്വല്ലറിയിലാണ് പട്ടാപകല്‍ മോഷണശ്രമം നടന്നത്. ഒരു യുവതിയും യുവാവും ഒന്നിച്ചാണ് ജ്വല്ലറിയിലെത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. സ്വര്‍ണം വാങ്ങാന്‍ എന്ന വ്യാജേന എത്തിയാണ് മോഷണം നടത്താന്‍ ശ്രമിച്ചത്. ഉടമയുടെ മുഖത്ത് മുളക് സ്‌പ്രേ അടിച്ച് ഇരുവരും സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. ചടയമംഗലം സിഐ സുനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം ആരംഭിച്ചത്.