കൊച്ചി: ഉത്സവസ്ഥലങ്ങളില്‍ രാത്രി കാലത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദൈവത്തെ പ്രീതിപ്പെടുത്താന്‍ വെടിക്കെട്ട് നിര്‍ബന്ധമാക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും കല്പ്പനകളില്ലാത്തതിനാല് മതസ്ഥലങ്ങളില്‍ ഒറ്റപ്പെട്ട സമയങ്ങളില്‍ പടക്കം പൊട്ടിക്കരുതെന്ന് കേരള ഹൈക്കോടതി നവംബര്‍ 3 വെള്ളിയാഴ്ച പറഞ്ഞിരുന്നു.
എന്നാല്‍ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീല്‍ നല്കി. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിള്‍ ബെഞ്ച് പരിശോധിച്ചതെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന ഉത്തരവിനെതിരെ വിവിധ ക്ഷേത്രങ്ങളും ദേവസ്വങ്ങളും രംഗത്ത് വന്നതിന് പിന്നാലെയാണ് അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം.