Newsperseconds.com

ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസില്‍ സ്ത്രീകളെ ശല്യം ചെയ്തു; ചോദ്യം ചെയ്ത സഹയാത്രികനെ കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍

Capture

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്ക് കുത്തേറ്റു. വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ആളെയാണ് സഹയാത്രികന്‍ സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ച് നെറ്റിയില്‍ കുത്തി പരിക്കേല്‍പ്പിച്ചത്.

ട്രെയിന്‍ വടകരയില്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിലായിരുന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്. കോച്ചിനുള്ളില്‍ ശല്യം ചെയ്തപ്പോള്‍ മാറിനില്‍ക്കാന്‍ പല തവണ ഇയാളോട് സ്ത്രീകള്‍ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നപ്പോഴാണ് യാത്രക്കാരന്‍ ഇടപെട്ടത്. തുടര്‍ന്ന് സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ച് ഇയാള്‍ യാത്രക്കാരനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ മുറിവ് സാരമില്ലാത്തതിനാല്‍ കുത്തേറ്റ യാത്രക്കാരന്‍ കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു. മുന്‍പ് തീവെപ്പ് നടന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഇപ്പോഴും യാത്രക്കാരുടെ സുരക്ഷയ്ക്ക് പൊലീസുകാരില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

Share this Article

Leave a Comment