മലപ്പുറം: നിപ സ്ഥിരീകരണത്തെ തുടര്‍ന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പാണ്ടിക്കാട് നിപ ബാധിച്ച കുട്ടിയുടെ വീടും ആനക്കയം കുട്ടി പഠിച്ച വിദ്യാലയവും ഉള്‍പ്പെടുന്ന സ്ഥലങ്ങളിലാണ് നിയന്ത്രണം. കൂടാതെ മലപ്പുറം ജില്ലയില്‍ ഉള്ളവര്‍ മാസ്ക് ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളിലും മദ്രസകള്‍, അങ്കണവാടികള്‍, ട്യൂഷന് സെന്റര്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ചടങ്ങുകളില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. രണ്ട് പഞ്ചായത്തുകളിലും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 05 വരെ മാത്രമായിരിക്കും. തീയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. മാധ്യമ പ്രവര്‍ത്തകരും ഈ മേഖലകളിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. പ്രദേശത്ത് ഗതാഗത നിയന്ത്രണമില്ല.