Newsperseconds.com

അമിതവേഗതയില്‍ കാറോടിച്ച് പോകുന്നത് കണ്ട് പോലീസിന് സംശയം തോന്നി; മാളയില്‍ നൂറു ഗ്രാമോളം എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Capture

തൃശൂര്‍: മാളയില്‍ നൂറു ഗ്രാമോളം എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയിലായി. മാള കല്ലൂര്‍ വൈന്തല സ്വദേശി ആട്ടോക്കാരന്‍ വീട്ടില്‍ മനു ബേബി (28) ,കോഴിക്കോട് ജില്ല മുക്കം ഓമശ്ശേരി സ്വദേശി പുത്തന്‍പുര വീട്ടില്‍ ഷാഹിദ് മുഹമ്മദ് (28) , പാലക്കാട് ജില്ലാ പറളി തേനൂര്‍ സ്വദേശി തടത്തില്‍ സണ്ണി ജോസ് ജോണ്‍ (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഹൈവേയില്‍ മൂന്നുപേര്‍ അമിതവേഗതയില്‍ കാറോടിച്ച് പോകുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ഇവരെ പിന്‍തുടരുകയായിരുന്നു. ജില്ലാപൊലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം പ്രതികളെ പിന്തുടര്‍ന്ന് പിടി കൂടിയത്. പുതുക്കാട് വച്ച് കാറിനു സമീപമെത്തിയപ്പോള്‍ സംശയം തോന്നിയതിനാല്‍ ഇവര്‍ അമിത വേഗതയില്‍ കുതിച്ച് മുരിങ്ങൂര്‍ അടിപ്പാതയിലൂടെ പാഞ്ഞെങ്കിലും പൊലീസ് സംഘം പിന്നാലെ പിന്തുടര്‍ന്നന്നതിനാല്‍ ഗത്യന്തരമില്ലാതെ വൈന്തല കല്ലൂര്‍ പാടത്ത് കാര്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടി. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Share this Article

Leave a Comment