Newsperseconds.com

തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു വീണ യുവാവിന്റെ ശരീരത്തില്‍ ആംബുലന്‍സ് കയറിയിറങ്ങി; ദാരുണാന്ത്യം

Anandu

തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മുട്ടത്തറ സ്വദേശി എം. അനന്തു ആണ് മരിച്ചത്. വെമ്പയം കിടങ്ങയത്തു വെച്ചാണ് സംഭവം.

റോഡ് മുറിച്ചു കടക്കവേ ബൈക്ക് ഇടിച്ച് റോഡില്‍ തെറിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ തൊട്ടുപുറകെ വന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സ് കയറിയിറങ്ങുകയായിരുന്നു. യുവാവ് അപകടം നടന്ന സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വെമ്പായം ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന ബൈക്ക് യുവാവിനെ ഇടിക്കുകയായിരുന്നു.

Share this Article

Leave a Comment