Newsperseconds.com

കഴക്കൂട്ടത്ത് ഷീ ലോഡ്ജിന്റെ ഫാബ്രിക്കേഷന്‍ പണിക്കിടെ വെല്‍ഡിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Shelodge

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഷീ ലോഡ്ജിന്റെ ഫാബ്രിക്കേഷന്‍ പണിക്കിടെ വെല്‍ഡിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ആര്യനാട് അയ്യപ്പന്‍ കുഴി ആശാരി വിളാകം കൃഷ്ണ ഭവനില്‍ ആര്‍എല്‍ ലാല്‍ കൃഷ്ണ (28) ആണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

കഴക്കൂട്ടത്ത് നഗരസഭ സോണല്‍ ഓഫീസിന്റെ പിന്നില്‍ നിര്‍മാണം നടക്കുന്ന ഷി ലോഡ്ജിന്റെ മൂന്നാം നിലയില്‍ ഡ്രില്ലിങ് ജോലി ചെയ്യുമ്പോള്‍ ഡ്രില്ലിങ് മെഷീനില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ യുവാവിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Share this Article

Leave a Comment