Newsperseconds.com

എട്ട് മീറ്റര്‍ താഴെ അര്‍ജുന്റെ ലോറിയെന്ന് സംശയം; ഒരു മണിക്കൂറിനുള്ളില്‍ മണ്ണെടുത്ത് തീരും; അര്‍ജുനെ കാത്ത് കേരളം; നിര്‍ണ്ണായക മണിക്കൂറുകള്‍

Newsper

കര്‍ണ്ണാടക: അര്‍ജുനായുള്ള തിരച്ചില്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. എട്ട് മീറ്റര്‍ താഴ്ച്ചയിലാണ് ലോറി ഉണ്ടെന്ന് സംശയിക്കുന്നത്. അത്യാധുനിക മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് എട്ട് മീറ്റര്‍ താഴെ ലോഹവസ്തുവുണ്ടെന്ന് കണ്ടെത്തിയത്. മണ്ണിനടിയില്‍ കുടുങ്ങിയത് കാറാണോ അല്ലെങ്കില്‍ അര്‍ജുന്റെ ലോറിയാണോ ഉള്ളത് എന്നതില്‍ ഇപ്പോഴും സംശയമാണ്. ഒരു മണിക്കൂറിനുള്ളില്‍ സിഗ്നല്‍ കാണിക്കുന്നിടത്തുള്ള മണ്ണെടുത്ത് തീരുമെന്നാണ് എം കെ രാഘവന്‍ എംപി പറയുന്നത്.

ലോറി മണ്ണിനടിയില്‍ ഉണ്ടെന്ന് തന്നെയാണ് ആദ്യം മുതല്‍ രഞ്ജിത് ഇസ്രയേലി പറയുന്നത്. കൂടുതല്‍ ആഴത്തില്‍ മുന്നോട്ട് മണ്ണ് നീക്കാനാണ് ശ്രമം. ലോറിയുടെ സാന്നിധ്യം സംശയിക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് പരിശോധന അതിവേഗത്തില്‍ തുടരുകയാണ്. മുഴുവന്‍ പ്രവര്‍ത്തനവും മാര്‍ക്ക് ചെയ്ത സ്ഥലം കേന്ദ്രീകരിച്ചാണ്. സിഗ്‌നല്‍ ലഭിച്ചത് മരത്തിന്റെയോ കല്ലിന്റെയോ അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വലിയ ലോഹ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസമേറുകയാണ്. എട്ട് മീറ്റര്‍ താഴെ അര്‍ജുന്റെ ലോറി തന്നെ ആയിരിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പ്രതീക്ഷിക്കുന്നത്.

Share this Article

Leave a Comment