Newsperseconds.com

ചരിത്രം കുറിച്ച് മോദി 3.0 സര്‍ക്കാറിന്റെ തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരണം തുടങ്ങി; 9 മേഖലകള്‍ക്ക് മുന്‍ഗണന

Neww

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. നിര്‍മ്മല സീതാരാമന്റെ ഏഴാം ബജറ്റ് അവതരണമാണിത്. ലോകത്ത് ഇന്ത്യ രാജ്യം തിളങ്ങുകയാണെന്നും മോദിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതെന്നും നിര്‍മല സീതാരാമന്‍. ആഗോള സമ്പദ്ഘടന പ്രശ്നങ്ങള്‍ നേരിടുന്നു. പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് പ്രധാനമായി നേരിടുന്നത്. എന്നാല്‍ സുശക്തമായ സമ്പദ്ഘടനയോടെ ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണ്. പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. ഗരീബ് കല്യാണ്‍ യോജന അഞ്ചുവര്‍ഷം കൂടി നീട്ടിയത് വഴി 80 കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു.

കൃഷി, തൊഴില്‍, നൈപുണ്യത്തില്‍ ഉല്‍പ്പാദനക്ഷമതയും പ്രതിരോധശേഷിയും, മനുഷ്യവിഭവശേഷി വികസനവും സാമൂഹിക നീതിയും, ഉല്‍പ്പാദനവും സേവനങ്ങളും, നഗരവികസനം, അടിയന്തര സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, നവീകരണ ഗവേഷണ-വികസനം, അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍ എന്നിവയ്ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വികസിത് ഭാരത് സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.

Share this Article

Leave a Comment