Newsperseconds.com

നദിക്കടിയില്‍ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റേത്; നേവി ഡീപ് ഡൈവേഴ്‌സ് സ്ഥലത്ത്

Angola

കര്‍ണ്ണാടക: അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ണ്ണായക ഘട്ടത്തില്‍. സുപ്രധാനമായ സോണാര്‍ സിഗ്‌നലുകള്‍ ലഭിച്ചിടത്ത് ഒരു ട്രക്ക് കണ്ടെത്തി. ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച സ്ഥലത്തേക്ക് നേവിയുടെ ഡീപ് ഡൈവേഴ്‌സ് ഉടനെ എത്തും. ട്രക്ക് അര്‍ജുന്റേതാണെന്ന് എസ്പി സ്ഥിരീകരിച്ചു. ലോറി ഗംഗാവലി നദിക്കടിയിലാണ് കണ്ടെത്തിയത്. സ്‌കൂബ ടീമും ഉടനെയെത്തും. പ്രദേശത്ത് ഇടവിട്ട് കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. മണ്ണ് നീക്കല്‍ വേഗത്തില്‍ തുടരുന്നു. 20 മീറ്റര്‍ മാറി 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കണ്ടത്തിയത്.

 

Share this Article

Leave a Comment