ആലപ്പുഴ: നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ അധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നതും ജനന തീയതി 01.05.2013 നും 31.07.2015 നും ഇടയില്‍ ആയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ അഞ്ചാം ക്ലാസ് സ്റ്റഡി സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ ഫോട്ടോ, രക്ഷാകര്‍ത്താവിന്റെയും കുട്ടിയുടെയും ഒപ്പ്, ആധാര്‍, റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സ്‌കാന്‍ ചെയ്ത് www.navodaya.gov.in വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യണം. കുട്ടിയുടെ ആധാര്‍ കാര്‍ഡ് നമ്പറോ അല്ലെങ്കില്‍ രക്താക്കളുടെ തിരിച്ചറിയല്‍ രേഖ വീട് സ്ഥിതി ചെയ്യുന്ന ബ്ലോക്കും അപേക്ഷയില്‍ ചേര്‍ക്കണം. പരീക്ഷ തീയതി 2025 ജനുവരി 18. ഫോണ്‍: 8848602121.