Newsperseconds.com

2023 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കല്‍പ്പറ്റ നാരായണനും ഹരിത സാവിത്രിക്കും പുരസ്‌കാരം

Untitled 1

2023 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കവിതയ്ക്കുള്ള പുരസ്‌കാരത്തിന് കല്‍പ്പറ്റ നാരായണന്റെ തെരഞ്ഞെടുത്ത കവിതകളും നോവല്‍ വിഭാഗത്തില്‍ ഹരിത സാവിത്രിയുടെ ‘സിന്‍’ എന്ന നോവലും അവാര്‍ഡിന് അര്‍ഹമായി. മികച്ച ചെറുകഥക്കുള്ള പുരസ്‌കാരം എന്‍ രാജന്റെ ഉദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനാണ്.

നാടകത്തിന് ഗിരീഷ് പി സിയും സാഹിത്യ വിമര്‍ശനത്തിന് പി പവിത്രനും ബാല സാഹിത്യത്തിന് ഗ്രേസിയും അവര്‍ഡിന് അര്‍ഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് എം ആര്‍ രാഘവ വാരിയര്‍, സി എല്‍ ജോസ് എന്നിവര്‍ അര്‍ഹരായി. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Share this Article

Leave a Comment