Newsperseconds.com

കേരളീയത്തിന് ഇന്ന് സമാപനം; സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Untitled design (3)

കേരളീയത്തിന് ഇന്ന് സമാപനം ; സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷം. സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ശങ്കർമഹാദേവനും, കാർത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ പിന്നാലെ അരങ്ങേറും.

പ്രധാനവേദിയായ കനകക്കുന്നിൽ ഇന്നലെ ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ. ഒരുവശത്ത് കേരളീയം വലിയ നേട്ടമായി സർക്കാർ എടുത്തുപറയുമ്പോൾ മറുവശത്ത് അസമയത്തെ ധൂർത്തെന്നാണ് കേരളീയത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആക്ഷേപം. കേരളീയം ഗവർണ്ണർ പോലും ഏറ്റെടുത്തിട്ടും സർക്കാറിന് നേരെ ഉയർന്ന ആരോപണങ്ങളിൽ ഒന്നായിരുന്നു. കേരളീയം വേദി കൂടിയായ മാനവീയത്ത് നൈറ്റ് ലൈഫ് ആഘോഷത്തിനിടെ കൂട്ടയടിയുണ്ടായതും നാണക്കേടുണ്ടാക്കി.

അതേസമയം, അടുത്ത കൊല്ലവും കേരളീയ തുടരാനാണ് സർക്കാർ തീരുമാനം.

Share this Article

Leave a Comment