പത്തനംതിട്ട: റാന്നിയില്‍ പത്തു വയസുകാരിയെ കാണാതായതായി പരാതി. ഇന്ന് രാവിലെ 9 മണിയോടെ വീട്ടില്‍ നിന്നാണ് കാണാതായത്. അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ മുത്തശ്ശി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മുത്തശ്ശി കുട്ടിക്ക് ഭക്ഷണം നല്‍കിയതിന് ശേഷം അടുക്കളയില്‍ പോയി തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു. പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്.
നാലടിയോളം ഉയരമുണ്ട്. കുട്ടി കണ്ണട ധരിച്ചിട്ടുണ്ട്. കുട്ടിയെ കാണാതായ സമയത്ത് ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് വിവരം കിട്ടുന്നവര്‍ റാന്നി ഡിവൈസ്പിയുടെ മൊബൈല്‍ നമ്പറില്‍ (9497908512, 9497987055,0473 5227626 )വിവരം അറിയിക്കുക.