തിരുവനന്തപുരത്ത് കൊറിയര്‍ നല്‍കാനെന്ന പേരിലെത്തി യുവതിക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് ആക്രമണം. വഞ്ചിയൂരിലാണ് സംഭവം. വള്ളക്കടവ് സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. ഷിനിയുടെ വലുതു കൈയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആമസോണില്‍ നിന്നുള്ള കൊറിയര്‍ നല്‍കാനെന്ന വ്യാജേനയാണ് അക്രമി എത്തിയത്. ഷിനിയുടെ ഭാര്യാ പിതാവ് കൊറിയര്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അക്രമി പാര്‍സല്‍ നല്‍കിയിരുന്നില്ല. ഷിനി വന്നയുടന്‍ കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മൂന്ന് തവണ ഷിനിക്ക് നേരെ അക്രമി വെടിയുതിര്‍ത്തു. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്ന് ഷിനി പൊലീസിനോട് പറഞ്ഞു.