Newsperseconds.com

സിനിമ റിവ്യൂ ബോംബിങ് കേസിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു; റിവ്യൂ അക്കൗണ്ടുകൾ പരിശോധിക്കുന്നു

Untitled design (9)

സിനിമ റിവ്യൂ ബോംബിങ് കേസിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ റിവ്യൂ അക്കൗണ്ടുകൾ പരിശോധിക്കുന്നു. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ നൽകിയ പരാതിയു‌‌ടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു പറയുന്നത്. ‘റാഹേൽ മകൻ കോര’ എന്ന സിനിമ , സമൂഹമാധ്യമങ്ങളിലൂടെ മോശമാണെന്ന് വരുത്തിത്തീർക്കാൻ ചില‍ർ ശ്രമിച്ചതായി സംവിധായകൻ ഉബൈനി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതനുസരിച്ച് ഒൻപതു പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും

സിനിമാ റിവ്യൂ ബോംബിങ് അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി നിർമാതാക്കളും രംഗത്തെത്തുകയും ചെയ്തു. നിർമാതാക്കളുടെ സംഘടന അക്രഡിറ്റേഷൻ നൽകുന്നവരെ മാത്രമെ സിനിമ പ്രമോഷനിൽ സഹകരിപ്പിക്കുവെന്നും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിലപാട് എടുത്തു. മികവും അംഗീകാരവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി അക്രഡിറ്റേഷൻ നൽകുമെന്നും വാർത്താസമ്മേളനങ്ങളിലടക്കം എത്തുന്ന ഡിജിറ്റൽ മാർക്കറ്റിങുകാരെ നിയന്ത്രിക്കുന്നതിനും ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

Share this Article

Leave a Comment