കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്താണ് ഉരുള്‍പൊട്ടിയത്. ഒരു വയസ്സുള്ള കുട്ടിയടക്കം അഞ്ച് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നിരവധി ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. ജനവാസ മേഖലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നത്. നിരവധി വീടുകളും ഒലിച്ച് പോയിട്ടുണ്ട്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
ചൂരല്‍മല പാലം തകര്‍ന്നതോടെ പ്രദേശം ഒറ്റപ്പെട്ടു. ചൂരല്‍മല അങ്ങാടിയുടെ ഒരു ഭാഗമാണ് ഒലിച്ചുപോയത്. വില്ലേജ് റോഡ് ഭാഗത്ത് വെള്ളം കയറി. രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാണ്. എന്ഡിആര്എയുടെ സംഘവും ഫയര്‍ഫോഴ്സും സംഭഴസ്ഥലത്തുണ്ട്. രക്ഷാ പ്രവര്‍ത്തനം സുരക്ഷാ പുരോഗമിക്കുകയാണ്. 20 പേരെ കാണാനില്ലെന്ന് വാര്‍ഡ് മെമ്പര്‍ നൂറുദ്ദീന്‍ പറഞ്ഞു. ജെസിബി എത്തിച്ചാണ് ചൂരല്‍മല ടൗണിലെ ചെളി നീക്കുന്നത്. സൈന്യം വയനാട്ടിലേക്ക് എത്തും. കണ്ണൂരില്‍ നിന്നുള്ള രണ്ട് സംഘമായിരിക്കും വയനാട്ടിലേക്ക് എത്തുക.