Newsperseconds.com

തൃശൂര്‍ നഗരത്തില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; 26 കാരന്‍ കുത്തേറ്റു മരിച്ചു

Capture

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം. 26 കാരന്‍ കുത്തേറ്റു മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റിട്ടുണ്ട്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ അടുത്ത് വെച്ചാണ് സംഭവം. ഇന്നലെ രാത്രി 11.30 യോടെ ശ്രീരാഗും സംഘവും തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാന്‍ജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവര്‍ പുറത്തേക്ക് വന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന കവര്‍ മറ്റൊരു സംഘം പരിശോധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിലേക്ക് എത്തിയത്.

മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അല്‍ത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്.

Share this Article

Leave a Comment