Newsperseconds.com

വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടല്‍; മേഖല സന്ദര്‍ശിക്കാനെത്തിയ കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രദേശത്ത് കുടുങ്ങി

Colletr

കോഴിക്കോട്: നാദാപുരം വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കാനെത്തിയ കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാറിന്റെ യാത്ര മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ടു. ഇന്നലെയും ഈ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. അല്‍പ്പസമയം മുന്‍പാണ് കളക്ടര്‍ പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം ദുരന്തം ഉണ്ടായ സ്ഥലത്തേക്ക് നീങ്ങിയത്. ഇതേ സമയത്ത് തന്നെ അടിച്ചിപ്പാറയില്‍
വീണ്ടും ഉരുള്‍ പൊട്ടി എന്നും മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന പ്രദേശ വാസികളുടെ മുന്നറിയിപ്പ് വന്നത്. തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉല്‍ഭവസ്ഥാനത്തേക്കുള്ള യാത്ര ഉപേക്ഷിച്ച കളക്ടറെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 20 ഓളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. 10 തവണ പല സ്ഥലങ്ങളിലായാണ് ഉരുള്‍ പൊട്ടിയത്. ഉരുള്‍ പൊട്ടലില്‍ പ്രദേശത്തെ റോഡുകള്‍ തകര്‍ന്നു. വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചിരുന്നു.

Share this Article

Leave a Comment