Newsperseconds.com

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷി യോഗം; തിരച്ചില്‍ പൂര്‍ത്തിയാകുന്നത് വരെ നാല് മന്ത്രിമാര്‍ പ്രദേശത്ത് തുടരും

Capture

വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടിയതുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളില്‍ രാവിലെ 11.30 ന് നടക്കുന്ന യോഗത്തില്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും പുരോഗമിക്കുകയാണ്. തിരച്ചില്‍ പൂര്‍ത്തിയാകുന്നത് വരെ മന്ത്രിമാര്‍ വയനാട്ടില്‍ തുടരും. നാല് മന്ത്രിമാരാണ് തുടരുക. പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, കെ രാജന്‍ എന്നീ മന്ത്രിമാരാണ് തുടരുക. കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തും. 41 പേരെയാണ് പുഞ്ചിരിമട്ടത്ത് ട്രീവാലി റിസോര്‍ട്ടിന് സമീപത്തുനിന്നും മാത്രം കാണാതായത്.

Share this Article

Leave a Comment