Newsperseconds.com

വയനാട് ദുരന്തം; ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലില്‍ നടത്താനിരുന്ന നെഹ്‌റുട്രോഫി ജലമേള മാറ്റിവച്ചു

Capture

ആലപ്പുഴ: ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലില്‍ നടത്താനിരുന്ന നെഹ്‌റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനമായത്. തുടര്‍ന്ന് കളക്ടറേറ്റില്‍ നെഹ്‌റു ട്രോഫി സബ് കമ്മിറ്റി യോഗം ചേര്‍ന്ന് ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസാണ് ഇക്കാര്യം അറിയിച്ചത്.

ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന നെഹ്റു ട്രോഫി സബ് കമ്മിറ്റി യോഗത്തിലാണ് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് വള്ളംകളി മാറ്റിവച്ചതായി അറിയിച്ചത്. വൈകിട്ട് 6.30ന് നടന്ന കോര്‍ കമ്മിറ്റി യോഗത്തിലും പുതിയ തീയതി സംബന്ധിച്ച തീരുമാനമുണ്ടായിട്ടില്ല. മാറ്റിവച്ച വള്ളംകളി ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ നടത്താനാണ് സാധ്യത.

Share this Article

Leave a Comment