കൊച്ചി: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വെള്ളിയാഴ്ച അവധി.
ഫ്രൊഫഷണല്‍ കോളജുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കൂടാതെ എറണാകുളത്തും ഇടുക്കിയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അവധിയായിരിക്കും.