Newsperseconds.com

ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

Capture

ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയുടെ മകന്‍ വി വിനീത് വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ കണിയാപുരത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

വിനീത് ഇടയ്‌ക്കോട് സര്‍വീസ് സഹകരണ സംഘം ജീവനക്കാരനാണ്. സിപിഐഎം ഇടയ്‌ക്കോട് ലോക്കല്‍ കമ്മിറ്റി അംഗമാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് ആറ്റിങ്ങല്‍ – കോരാണി വീട്ടുവളപ്പില്‍ സംസ്‌കരിക്കും

Share this Article

Leave a Comment