Newsperseconds.com

‘വീണ്ടും കേസ്, മഹാരാജാവ് നീണാള്‍ വാഴട്ടെ’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയ അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തതില്‍ വീണ്ടും എഫ്ബി പോസ്റ്റ്

Capture

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍ക്കെതിരെ കേസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ദുരിത ബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ പണം നല്‍കാന്‍ താല്‍പര്യമില്ലെന്നും പകരം താന്‍ വീടുകള്‍ വെക്കാന്‍ സഹായിക്കാമെന്നുമായിരുന്നു അഖില്‍ മാരാരുടെ പ്രതികരണം. കേസെടുത്തതിനു പിന്നാലെ ‘വീണ്ടും കേസ്, മഹാരാജാവ് നീണാള്‍ വാഴട്ടെ’ എന്ന കുറിപ്പും പുതിയതായി അഖില്‍ പോസ്റ്റിട്ടതോടെ വിവാദങ്ങള്‍ കൂടുതല്‍ കടുത്തു. താന്‍ വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നേരിട്ടും അല്ലാതെയും സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്

പാര്‍ട്ടിയെ മുച്ചൂടും മുടിച്ച സൈബര്‍ അന്തം കമ്മികള്‍ക്ക് ഒരു ചലഞ്ച്….

മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ എനിക്ക് താല്പര്യമില്ല. പകരം 3വീടുകള്‍ വെച്ച് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. അത് എന്റെ നാട്ടില്‍ എന്ന് പറഞ്ഞത് വസ്തു വിട്ട് നല്‍കാന്‍ എന്റെ ഒരു സുഹൃത്തു തയ്യാറായത് കൊണ്ടും വീട് നിര്‍മാണത്തിന് ആവശ്യം വരുന്ന സാമഗ്രികള്‍ പലരും സഹായിക്കാം എന്നുറപ്പ് നല്‍കിയതും അതോടൊപ്പം വീടുകള്‍ നിര്‍മിക്കാന്‍ എന്റെ സുഹൃത്തിന്റെ
കണ്‍സ്ട്രക്ഷന്‍ കമ്പനി തയ്യാറായത് കൊണ്ടും അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങള്‍ താരതമ്യേനെ കുറവായത് കൊണ്ടുമാണ്.

സഖാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു വയനാട്ടില്‍ ഈ ദുരന്തത്തില്‍ വീട് നഷ്ട്ടപെട്ടവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വെച്ച് കൊടുക്കാം. അവര്‍ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാള്‍ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാല്‍ തീര്‍ച്ചയായും ഞങ്ങള്‍ വീട് നിര്‍മ്മിച്ചു നല്‍കാം.

ഞാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം പങ്ക് വെച്ചു. അര്‍ഹത പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം..നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല. എന്റെ കര്‍മമാണ് എന്റെ നേട്ടം. ഈശ്വരന്‍ മാത്രം അറിഞ്ഞാല്‍ മതി. സഖാക്കളുടെ കുത്തി കഴപ്പ് കാണുമ്പോള്‍ ചില കാര്യങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നു. പ്രളയവും ഉരുള്‍ പൊട്ടലും പോലെ വാര്‍ത്തകളില്‍ നിറയുന്ന ദുരന്തങ്ങള്‍ അല്ലാതെ ജീവിക്കാന്‍ മാര്‍ഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്

അത്തരം മനുഷ്യരില്‍ അര്‍ഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാന്‍ നല്‍കിയ ചില സഹായങ്ങള്‍ സഖാക്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.

NB :കഴിഞ്ഞ 4ദിവസത്തിനുള്ളില്‍ അയച്ചതാണ് അത് കൊണ്ടാണ് സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിഞ്ഞത്. ഇത് പോലെ നേരില്‍ കൊടുക്കുന്നതും അല്ലാതെയും ആരെയും ഒന്നും ബോധിപ്പിച്ചു ഞാന്‍ ജീവിക്കാറില്ല. ചില നാറിയ സഖാക്കള്‍ ആണ് ഈ പോസ്റ്റ് ഇടീക്കാന്‍ പ്രേരണ ആയത്…

 

Share this Article

Leave a Comment