Newsperseconds.com

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ഭക്ഷണ വിതരണത്തിന്റെ പേരില്‍ പലരും പണപ്പിരിവ് നടത്തുന്നു; ശ്രദ്ധ ചെലുത്തണം; മന്ത്രി പി എ മുഹമ്മദ് റിയാസ്

Capture

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണ വിതരണത്തിനായി പലരും പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യാജ പണപ്പിരിവിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ വയനാട്ടിലേക്ക് എത്തിച്ച ചില ഭക്ഷണം കഴിച്ചിട്ട് സൈനികര്‍ ഉള്‍പ്പെടെ പ്രയാസങ്ങള്‍ അനുഭവിച്ചവരുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി മാത്രം കൊടുത്തയക്കണമെന്നും മന്ത്രി പറഞ്ഞു.

‘കേരളത്തില്‍ എല്ലാം ജനകീയമാണ്. വളരെ ആത്മാര്‍ത്ഥമായി പാചകം ചെയ്ത് ഭക്ഷണം വിതരണം ചെയ്യുന്നവരുണ്ട്. അവരെയെല്ലാം ബഹുമാനിക്കുന്നു. അവര്‍ ചെയ്തത് വലിയ കാര്യമാണ്. എന്നാല്‍, ഭക്ഷണം കഴിച്ചിട്ട് ചില പ്രയാസങ്ങള്‍ നേരിട്ടവരുണ്ട്. സൈനികര്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിലെ ആളുകള്‍ക്ക് അങ്ങനെ ആവുമ്പോള്‍ ബുദ്ധിമുട്ടാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ഭക്ഷണം നല്‍കുന്നതിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടത്തുന്നുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്. അതിലൊരു ശ്രദ്ധവേണമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Share this Article

Leave a Comment