Newsperseconds.com

‘ഒരുമിച്ച് കൈകോര്‍ത്ത് കൂടെയുണ്ട്’;ലോകമാകെ വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തെ വീക്ഷിക്കുന്നു; കല്‍പ്പറ്റയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്

Capture

കല്‍പ്പറ്റയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് ജനങ്ങളുമായി സംസാരിച്ച് മന്ത്രി പി രാജീവ്. ഇത്തരമൊരു വിഷമ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ചെറിയ ആശ്വാസം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. വലിയൊരു പ്രതിസന്ധിയില്‍ നാടാകെ ഒരുമിച്ച് കൈകോര്‍ത്ത് കൂടെയുണ്ട് എന്ന് അവര്‍ക്ക് ബോധ്യമുണ്ട്. സന്നദ്ധസേനാംഗങ്ങളായിട്ടുള്ള നിരവധി പേര്‍ ഏതുസമയത്തും എന്ത് ആവശ്യത്തിനും സജ്ജമായി ഇവിടെത്തന്നെയുണ്ട്. എല്ലാവരുമായും ആശയവിനിമയം നടത്തി. എന്ത് സഹായത്തിനും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി തന്നെ ജനങ്ങള്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട്. വയനാടിനോട് ഐക്യപ്പെട്ടുകൊണ്ട് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ പലരെയും കണ്ടു. ലോകമാകെ ഈ രക്ഷാപ്രവര്‍ത്തനത്തെ വീക്ഷിക്കുന്നുണ്ട്. ആയിരക്കണക്കിനാളുകളെ നമുക്ക് രക്ഷപ്പെടുത്താന്‍ സാധിച്ചു. ഇവരുടെ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടുത്ത ഘട്ടത്തില്‍ തന്നെ എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ആ കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment