മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് പ്രതിപക്ഷ നേതാവ് പാണക്കാട് എത്തിയത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം സൗഹൃദപരമാണെന്നും അഭിപ്രായ വ്യത്യാസമില്ലെന്നും വിഡി സതീഷന് പറഞ്ഞു.
കോണ്‍ഗ്രസിനും ലീഗിനുമകത്ത് പ്രശ്നമുണ്ടായാല്‍ അതവര് തീര്‍ക്കും. രണ്ടും വ്യത്യസ്ഥ പാര്‍ട്ടികളാണ്. വര്‍ഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാര്‍ട്ടിയായാലും അവര്‍ക്ക് പ്രശ്നമുണ്ടായാലും പാര്‍ട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.